ബ്രേക്ഫാസ്റ്റിന് എന്നും സാധാരണ ദോശയല്ലേ തയ്യാറാക്കുന്നത്? ഇന്ന് ഒരു വെറൈറ്റി ദോശ ആയാലോ? രുചികരമായ ഇളനീർ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഇളനീർ വെള്ളം 1 ഗ്ലാസ്സ്
- ഇളനീർ കാമ്പ് (കരിക്ക് ) ഒരു കപ്പ്
- പച്ചരി ഒരു കപ്പ്
- പഞ്ചസാര 1/ 2 സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി 4 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തതിന് ശേഷം, വെള്ളം പൂർണമായും കളയുക. മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരി , ഒരു കപ്പ് കരിക്ക്, ഒരു കപ്പ് ഇളനീർ വെള്ളം, എന്നിവ നന്നായി അരച്ച് എടുക്കുക .അരച്ച മാവിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു യോജിപ്പിക്കുക .ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി എണ്ണയോ നെയ്യോ ചേർത്ത് രണ്ടു വശവും വേവിച്ച് എടുക്കുക. വളരെ മൃദുലവും ഇളനീരിന്റെ രുചിയും മണവും പൂർണമായും ലഭിക്കുന്ന നല്ലൊരു ദോശ ആണ് ഇളനീർ ദോശ.