മീനച്ചിലാറ്റിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ അമലിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ആൽവിൻ്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിൻ്റെ മൃതദേഹം ലഭിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുവന്താനം സ്വദേശി ആബിന്‍ ജോസഫിന്റെ മൃതദേഹം ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച്ച മുണ്ടക്കയം പെരുവന്താനം സ്വദേശി ആബിന്‍ ജോസഫും, അടിമാലി സ്വദേശി അമൽ ജോമോനും മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ടത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഭരണങ്ങാനം ഭാഗത്തുള്ള അസ്സീസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവർ.
വിദ്യാർത്ഥികളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചില്‍ ആരംഭിച്ചിരുന്നു. ആബിന്‍ ജോസഫിൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.