Food

പെരീ പെരീ ചിക്കന്‍ അല്‍ഫാം ഇനി വീട്ടിൽ ഉണ്ടാക്കാം, അതും വളരെ എളുപ്പത്തിൽ

വളരെ എളുപ്പത്തിൽ പെരീ പെരീ ചിക്കന്‍ അല്‍ഫാം എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

ചിക്കന്‍. – 1 kg ( Chicken Legs. – 4 ) കഴുകി വരഞ്ഞു വയ്ക്കുക

ഉണക്കമുളക് – 7

മല്ലി – 1 Sp

ബേ ലീഫ് – 1

പട്ട – 1

ഗ്രാമ്പൂ – 3

ഏലക്ക. – 3

ജീരകം – 1/2Sp

പെരുംജീരകം – 1 Sp

ഇവ പാനിൽ ചൂടാക്കുക. ശേഷം മിക്‌സിയില്‍ പൊടിച്ചെടുക്കുക

ഇതിലേക്ക്

സവാള ചെറുത് – 1

തക്കാളി ചെറുത് – 1

മല്ലിയില. – 1 Cup

പുതിനയില. – 1/2 Cup

പച്ചമുളക് – 2

എന്നിവ ചേര്‍ത്ത് നന്നായിട്ട് അരയ്ക്കുക

ഒരു BowI – ല്‍

കട്ട തൈര് – 2 Sp

കുരുമുളകുപൊടി – 1 Sp

ഇഞ്ചി പേസ്റ്റ് – 1 Sp

വെളുത്തുള്ളി പേസ്റ്റ് – 1 Sp

ഒലിവ് ഓയിൽ – 2 Sp

നാരങ്ങാനീര് – 1 Sp

ഉപ്പ് – 1 Sp

കാശ്മീരി മുളകുപൊടി -1Sp

പൊടിച്ചു വച്ച മസാല ഇത്രയും ചേര്‍ത്ത് നന്നായിട്ട് Mix ചെയ്യുക. ചിക്കനില്‍ നന്നായിട്ട് തേച്ചുപിടിപ്പിക്കുക. 2 മണിക്കൂര്‍ മൂടിവയ്ക്കുക. പാനില്‍ ഒലിവ് ഓയിൽ – 3 Sp ചൂടാക്കി ചിക്കന്‍ മൂടിവച്ച് ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്തതിന് ശേഷം ചിക്കനില്‍ ഒരു ചാര്‍ക്കോള്‍ കത്തിച്ച് വച്ച് ,1 സ്പൂൺ നെയ് ഒഴിച്ച്, ചിക്കന്‍ മൂടി വച്ച് പുക അടിപ്പിക്കുക. 5 മിനിറ്റിന് ശേഷം മൂടി തുറക്കാം.