എളുപ്പത്തിൽ ഒരു ബിരിയാണി ഉണ്ടാക്കിയാലോ? വളരെ രുചികരമായി കുക്കറിൽ തയ്യാറാക്കിയെടുക്കാവുന്ന ചെമ്മീൻ ബിരിയാണിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കുക്കർ ചൂടായി വരുമ്പോൾ അതിലേക്കു നമ്മൾ ചെമ്മീൻ വറുത്ത എണ്ണയും + കൂടുതൽ എണ്ണ വേണമെങ്കിൽ അതും ചേർത്ത് കൊടുക്കുക.ചൂടാകുമ്പോൾ ഏലക്ക, കറുവാപ്പട്ട, കറുവാപ്പട്ടയില, എന്നിവ ചേർത്ത് ഫ്രൈ ചെയ്യുക. ഇനി ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പുകൂടി ചേർത്ത് വഴറ്റുക.
വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, ഗരം മസാല മുളകുപൊടി ചേർത്ത് മൂത്തു ഇതിലേക്ക് കുറച്ചു മല്ലിയിലയും പുതിനായിലയും ചേർക്കുക.
ഇളക്കി കൊടുത്തതിനു ശേഷം വറുത്തു വച്ചിട്ടുള്ള ചെമ്മീൻ ചേർത്തിളക്കുക . ഇനി ഇതിലേക്ക് അരി വേവിക്കാൻ ആവശ്യമായ വെള്ളം ചേർക്കുക ( 1 ഗ്ലാസ് അരിക്ക് 1 3/4 ഗ്ലാസ് വെള്ളം ) ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അരി ചേർത്ത് കൊടുക്കുക. അരി ചേർത്ത് വെള്ളം തിളച്ചു വറ്റി വളരെ കുറച്ചു വെള്ളം മാത്രം ബാക്കിയാകുമ്പോൾ കുക്കർ അടച്ച് ഒരു വിസിൽ വരുത്തിയെടുക്കുക.