Food

പുട്ടും ബീഫ് സ്റ്റ്യൂവും സ്പെഷ്യലായ ഒരു കട; വടുതല ജോർജ് ഏട്ടന്റെ പുട്ടുകട! | Vaduthala George Ettante Puttuakada

പുട്ടും ബീഫ് സ്റ്റ്യൂവും സ്പെഷ്യലായി കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഹോട്ടൽ. ഇത്തവണ എറണാംകുളത്ത് ആണ്, വടുതലയിൽ ആണ്. ചിറ്റൂർ ഭാഗത്തുള്ള വടുതലയിൽ ആണ്. ഇവിടെ അടുത്ത് ഒരു പുട്ട് കടയുണ്ട്. ജോർജേട്ടന്റെ പുട്ടുകട എന്നാണ് പറഞ്ഞത്. വളരെ ഫേമസ് ആയ ഒരു കടയാണ്.

ഈ ഏരിയയിൽ നല്ല വാസനയുള്ള പുട്ടും ബീഫ് സ്റ്റ്യൂവും കിട്ടുന്ന കിട്ടുന്ന ഒരു കട. നല്ല അടിപൊളി ബീഫ് സ്റ്റ്യൂ ആൺ. അതാണ് ഇവിടുത്തെ പ്രത്യേകത. ബ്രഡും സ്റ്റ്യൂവും, പുട്ടും സ്റ്റ്യൂവും, പുട്ടും ബോട്ടി കറിയും ഇങ്ങനെ രുചികരമായ ഭക്ഷണങ്ങൾ കിട്ടുന്ന ഒരു കട. കേരളീയ ശൈലിയിലുള്ള പുട്ടിനും ബീഫ് സ്റ്റ്യൂവിനും നാട്ടുകാർക്കിടയിൽ പ്രശസ്തമാണ്.

വെറും 8 സീറ്റുകൾ മാത്രമുള്ള ഒരു കട. ഇവിടെ മെയിൻ ആയി പുട്ടും സ്റ്റ്യൂവും ആണ്. ഇവ കൂടാതെ ചായയും പോസ്റ്റും കാപ്പിയും അത്തരം ഐറ്റംസും. ഭക്ഷണപ്രിയരും പരമ്പരാഗത കേരള പ്രഭാതഭക്ഷണം ഇഷ്ടപ്പെടുന്നവരും തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. പുട്ടും ബീഫ് സ്റ്റ്യൂവും, ബ്രെഡും ബോട്ടി കറിയും, മറ്റും രുചികരമായ കോമ്പിനേഷനുകൾ പരീക്ഷിക്കാൻ താല്പര്യപെടുന്നവർക്ക് പറ്റിയ ഒരു സ്പോട്ട്.

നല്ല ചൂടോടെ സ്റ്റ്യൂ ആ പുട്ടിനൊപ്പം കഴിക്കണം. കിടിലൻ സ്വാദാണ്. നമ്മുടെ നാടൻ സ്റ്റൈലിൽ നല്ല മല്ലിയുടെ എല്ലാം സ്വാദിൽ തയ്യാറാക്കിയെടുത്ത കിടിലൻ സ്റ്റ്യൂ.

ഇനങ്ങളുടെ വില

1. പുട്ടു സ്റ്റ്യൂ: 100 രൂപ
2. പുട്ടു ബോട്ടി: 80 രൂപ
3. ബ്രെഡ്: ഒരു പിസിക്ക് 5 രൂപ
4. ചായ: 10 രൂപ*
5. കട്ടൻ കാപ്പി: 10 രൂപ
6. ബൂസ്റ്റ്: 20 രൂപ

വൈകുന്നേരം 4.30 മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തന സമയം. ഞായർ അവധിയാണ്. നിങ്ങൾ കേരള ഭക്ഷണരീതിയുടെ ആരാധകനാണെങ്കിൽ, കൊച്ചിയിലെ ഈ ഭക്ഷണ സ്ഥലം ഒരിക്കലും നഷ്ടപ്പെടുത്തരുത്.

വിലാസം: ജോർജ്ജ് ചേട്ടൻ്റെ പുട്ടുകട, ​​കൊതേരി റോഡ്, വടുതല, കൊച്ചി, എറണാകുളം, കേരളം 682023

ഫോൺ നമ്പർ: 9447664564