തിരുവനന്തപുരം എയർപോർട്ടിൽ മൊബൈൽ നെറ്റ്‌വർക്ക് മെച്ചപ്പെടുത്താൻ പുതിയ നിർദ്ദേശവുമായി ജിയോയും എയർട്ടെലും വി ഐയും. ഒരു മൂന്നാം കക്ഷി ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറുടെ പങ്കാളിത്തമില്ലാതെ, തടസ്സമില്ലാത്തതും ഉയർന്ന നിലവാരമുള്ളതുമായ ടെലികോം കണക്റ്റിവിറ്റി നൽകുന്നതിന് വിമാനത്താവള ടെർമിനലിനുള്ളിൽ ഒരു പൊതുവായ ഇൻ-ബിൽഡിംഗ് സൊല്യൂഷൻ (ഐബിഎസ്) സ്ഥാപിക്കാൻ നിർദ്ദേശം മുന്നോട്ട് വെച്ച് ജിയോയും എയർട്ടെലും വി ഐയും .
യാത്രക്കാർക്കും വിമാനത്താവള പ്രവർത്തനങ്ങൾക്കും തടസ്സമില്ലാത്ത കൂടുതൽ മെച്ചപ്പെട്ട മൊബൈൽ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ടെലികോം ആക്റ്റ്, 2023 ലെ വ്യവസ്ഥകൾ അനുസരിച്ചും ടെലികോം റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ അനുസരിച്ചും, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, സമാനമായ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന എല്ലാ പൊതു അധികാരികളും ലൈസൻസുള്ള ടിഎസ്പിമാർക്ക് ടെലികോം ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് റോ നൽകാൻ ബാധ്യസ്ഥരാണ്.
പൊതു സൗകര്യങ്ങളിലെ ഐബിഎസ് വിന്യാസങ്ങൾ ഉയർന്ന മൂലധല നിക്ഷേപം ഉൾക്കൊള്ളുന്നതിനാൽ ടിഎസ്പിമാർക്ക് കാര്യമായ വാണിജ്യപരമായ വരുമാനം നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, വിമാനത്താവളങ്ങൾ പോലുള്ള നിർണായക പൊതു ഇടങ്ങളിൽ വിശ്വസനീയമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നത് ഒരു പൊതുസേവനത്തിനുള്ള ഒരു അത്യാവശ്യമായ സൗകര്യമായി കണ്ടുകൊണ്ടാണ് ഈ നീക്കം.
വിമാനത്താവള പരിസരം സംയുക്തമായി സർവേ ചെയ്യാനും, ഐബിഎസ് നെറ്റ്‌വർക്ക് സമയബന്ധിതമായി സ്ഥാപിക്കുന്നതിനും അനുമതി തേടി മൂന്ന് ഓപ്പറേറ്റർമാരും സംയുക്ത അപേക്ഷ സമർപ്പിച്ചു.