Business

ബെർക്‌ഷയർ ഹാത്തവേയുടെ സിഇഒ സ്ഥാനം ഒഴിയാനൊരുങ്ങി വാറന്‍ ബഫറ്റ് | Warren Buffet

ലോക കോടീശ്വരന്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് വാറന്‍ ബഫറ്റ്

അറുപതാണ്ടിനുശേഷം  പ്രമുഖ അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ് ബെർക്‌ഷയർ ഹാത്തവേയുടെ സിഇഒ സ്ഥാനം ഒഴിയുന്നു.  2021-ല്‍ ബഫറ്റ് പിന്‍ഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പകരക്കാരനായി എത്തുക.

ലോക കോടീശ്വരന്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് വാറന്‍ ബഫറ്റ്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) ആസ്തി. 1965 ലാണ് സാമ്പത്തികമായി തകര്‍ന്ന ടെക്സ്‌റ്റൈല്‍ കമ്പനിയായിരുന്ന ബെര്‍ക്ഷയര്‍ ഹാത്ത് വേയെ ബഫറ്റ് ഏറ്റെടുത്തത് . 1970 ടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വാങ്ങിച്ച് വാറന്‍ ബഫറ്റ്കമ്പനിയുടെ ചെയര്‍മാനായി. ചാര്‍ളി മംഗര്‍ 1978ല്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായി എത്തിയതോടെ ബഫറ്റ്-മംഗര്‍ നേതൃത്വം കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചു.

ബെര്‍ക്ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ് മാറ്റി. 200 സംരംഭങ്ങള്‍ ഇന്ന് ബെര്‍ക്ഷയറിന്റെ കുടക്കീഴിലുണ്ട്. 2023 നവംബറില്‍ മുംഗര്‍ അന്തരിച്ചു. യുഎസ് നഗരമായ ഓമഹയാണ് ബെര്‍ക്ഷയറിന്റെ ആസ്ഥാനം. ബഫറ്റും മുംഗറും ജനിച്ച് വളര്‍ന്നതും ഇവിടെ ആയിരുന്നു.ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും ബഫറ്റിന് ‘ഓറക്കിള്‍ ഓഫ് ഓമഹ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. സാധാരണക്കാരുടെ വേഷത്തില്‍ നടന്ന് അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുന്നതാണ് ബഫറ്റിന്റെ രീതി.

content highlight: Warren Buffet