ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പഞ്ചാബിനെതിരെ 37 റണ്ണിന്റെ തോൽവിയിൽ പ്രതികരണവുമായി ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത്. നിർണായക ക്യാച്ചുകൾ കൈവിട്ടതാണ് കളി തോൽക്കാൻ കാരണമെന്നാണ് പന്തിന്റെ പ്രതികരണം.
അനാവശ്യമായി 30 റൺസോളം പഞ്ചാബിനെതിരെ വഴങ്ങിയെന്നും ഫീൽഡിങ്ങിൽ പിഴവ് സംഭവിച്ചുവെന്നും അഞ്ചോളം ക്യാച്ചുകൾ പാഴാക്കിയോതെടെയുമാണ് കളി കൈവിട്ടതെന്നാണ് ഋഷഭ് പന്തിന്റെ തോൽവിയിലുള്ള പ്രതികരണം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിന്റെ മികവിൽ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആയുഷ് ബദൊനി മാത്രമാണ് ലഖ്‌നൗ നിരയിൽ പൊരുതിയത്. ക്യാപ്‌റ്റൻ ഋഷഭ് പന്ത് ഇന്നലത്തെ കളിയിലും തിളങ്ങാൻ സാധിച്ചില്ല. ജയത്തോടെ പഞ്ചാബ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
content highlight: Reason for the failure of Lucknow Super Giants