Kerala

ആശാ പ്രവർത്തകരുടെ രാപകൽ സമരയാത്രയ്ക്ക് കാസർകോട് തുടക്കമായി

ആശാ പ്രവർത്തകരുടെ രാപകൽ സമരയാത്രയ്ക്ക് കാസർകോട് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന രാപ്പകൽ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.

45 ദിവസങ്ങളിലായി 14 ജില്ലകളിലും യാത്രയെത്തും. രാത്രിയിൽ തെരുവിൽ അന്തിയുറങ്ങിയാണ് സമരം നടത്തുന്നത്. ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെയായിരിക്കും സമരം സമാപിക്കുക.

ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ ആശാ പ്രവർത്തകരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. നെല്ലിക്കുന്ന് എംഎൽഎയാണ് സമരം ഉദ്ഘാടനം ചെയ്തത്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു ആണ് യാത്ര നയിക്കുന്നത്.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം.

Latest News