KPCC നേതൃമാറ്റ ചർച്ചകൾക്കിടെ എ കെ ആന്റണിയെ സന്ദർശിച്ച് കെ സുധാകരൻ. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടതായാണ് വിവരം. എ കെ ആന്റണിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച. എന്നാൽ എന്താണ് സംസാരിച്ചത് എന്ന് താൻ പറയില്ലെന്നും പല നാട്ടുകാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകും എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്റെ പ്രതികരണം.