Celebrities

ജോർജ് സാറിന്റെ പ്രശസ്തമായ ഹലോ വന്ന വഴി ഇതാണ് തുറന്നു പറഞ്ഞ് പ്രകാശ് വർമ്മ

തുടരും എന്ന ചിത്രത്തിലെ വില്ലനെ അത്ര പെട്ടെന്നൊന്നും ആരും മറന്നു പോവില്ല മോഹൻലാലിനോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വില്ലന് ആരാധകർ നിരവധിയാണ് കണ്ടാലൊരു അടി കൊടുക്കാൻ തോന്നുന്ന മോഹൻലാൽ എന്ന നടനെ പോലും സൈഡ് ആക്കി എന്ന പലരും പറഞ്ഞ ആ വില്ലൻ ശരിക്കും ആരാണ്.? ജോർജ് സാർ എന്ന സ്വയം വിശേഷിപ്പിക്കുന്ന പരസ്യ നിർമ്മാതാവായ പ്രകാശ് വർമ്മ ഈ ഒരു സിനിമയിലേക്ക് എത്തുന്നത് തരുൺമൂർത്തിയുടെ പ്രത്യേകമായ നിർബന്ധത്തിന്റെ പുറത്താണ്

തരുൺ മനസ്സിൽ ഉദ്ദേശിച്ചത് പോലെയുള്ള ഒരു വില്ലൻ തന്നെയായിരുന്നു ജോർജ് സാർ എന്ന സ്വയം വിശേഷണം നൽകുന്ന പ്രകാശ് വർമ്മ ചെയ്ത കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഈ കഥാപാത്രം വളരെയധികം ഭദ്രവുമായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്ക് ഹലോ എന്ന് തുടങ്ങുന്ന ജോർജ് സാറിന്റെ ഡയലോഗ് ആണ് അദ്ദേഹത്തിന്റെ ഹലോ ഒരു ക്രൂരമായ ഹലോ ആണെന്ന് പലരും പറഞ്ഞു ഇപ്പോൾ ഈ ഹാലോയിലേക്ക് എത്തിയതിനെ കുറിച്ചാണ് ജോർജ് സാർ പറയുന്നത്

ബെൻസിന്റെ ഭാര്യയെ കാണുമ്പോൾ സ്ഥിരം ഡയലോഗുകൾ ഉപയോഗിക്കാതെ ഒന്നു മാറ്റിപ്പിടിച്ച് ഒരു ഹലോ പറയാമോ എന്ന് കരുണ ആണ് എന്നോട് ചോദിക്കുന്നത് അതിനെന്താ പറയാമല്ലോ എന്ന് ഞാൻ തരുണിനോട് പറയുകയും ചെയ്തു. അതിനുശേഷം സിനിമയുടെ പല ഭാഗത്തും തരുൺ ഈ ഹലോ പ്ലേസ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് സിനിമയിൽ ഹലോ വരുന്നത് എന്ന് ജോർജ് സാർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകാശ് വർമ്മ വ്യക്തമാക്കുന്നുണ്ട് ഞാൻ പറഞ്ഞത് എനിക്കും ലാലേട്ടനും ഇടയിൽ കോമ്പിനേഷൻ രംഗങ്ങൾ വേണ്ട എന്നാണ് ഞാൻ ഒരു ആവേശത്തിന്റെ പുറത്താണ് ഈ സിനിമ ചെയ്യാൻ വന്നത് പക്ഷേ ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോൾ ആ ടെൻഷൻ ഉണ്ടല്ലോ