Health

പട്ടിയെ മാത്രമല്ല പൂച്ചയേയും പേടിക്കണം; പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച അപകടകാരി!!

പേവിഷ ബാധ ജീവൻ വരെ എടുക്കുന്ന കാലമാണിത്. വാക്സിനേഷനുകൾ മാത്രം പോര കരുതലും വേണം. നായയെ മാത്രമല്ല പൂച്ചയേയും കന്നുകാലികളേയും ശ്രദ്ധിക്കണം.പേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.അത്കൊണ്ട് തന്നെ പൂച്ചകളുടെ അടുത്തും കരുതൽ വേണം.
ക​ന്നു​കാ​ലി​ക​ളി​ല്‍ പേവിഷ ബാധയേറ്റാൽ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട്‌ മു​ക്ര​യി​ടു​ക, തു​ള്ളി തു​ള്ളി​യാ​യി മൂ​ത്രം പോ​വു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്നു. കാ​ള​ക​ളി​ല്‍ അ​മി​ത​മാ​യ ലൈം​ഗി​കാ​സ​ക്തി​യും കാ​ണാം.നാ​യ​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​രി​ല്‍ പ്ര​ധാ​നി​ക​ള്‍. വ​വ്വാ​ലു​ക​ളാ​ണ് അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​വി​ഷ വാ​ഹ​ക​രി​ല്‍ അ​ധി​ക​വും.
നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ലാണ് രോ​ഗം പ്ര​ക​ട​മാ​കുക. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും.

ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും.