Entertainment

100 കോടി ക്ലബില്‍ നാനി ചിത്രം; ചരിത്രം കുറിച്ച് ‘ഹിറ്റ് 3’

മെയ് 1 നാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ആയത്.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാനി നായകനായ ‘ഹിറ്റ് 3’ ബോക്‌സ് ഓഫീസില്‍ മെഗാ കുതിപ്പ് തുടരുകയാണ്. മെയ് 1 നാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ആയത്. ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷനില്‍ 101 കോടി പിന്നിട്ടു. ആദ്യ വീക്കെന്‍ഡില്‍ നിന്ന് 100 കോടി ക്ലബില്‍ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് നാനിയുടെ ഹിറ്റ് 3. ആദ്യ ദിനം 43 കോടി നേടിയ ചിത്രം, രണ്ടാം ദിനം 19 കോടിയും, മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷന്‍ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്.

ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകള്‍ക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. വിദേശത്തു നിന്ന് രണ്ട് മില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയ ഗ്രോസ്. രണ്ട് മില്യണ്‍ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ് ഹിറ്റ് 3. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.

 

ഛായാഗ്രഹണം – സാനു ജോണ്‍ വര്‍ഗീസ്, സംഗീതം – മിക്കി ജെ മേയര്‍, എഡിറ്റര്‍ – കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വര്‍മ്മ, മാര്‍ക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി.