മുംബൈ: ഇന്ത്യയിലെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട്, പ്രധാന ഫിക്‌സഡ് ഇന്‍കം പദ്ധതിയായ ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് രണ്ട് നാഴികക്കല്ലുകള്‍ പിന്നിട്ട് 23-ാം വാര്‍ഷികം ആഘോഷിക്കുന്നു. അസറ്റ്‌സ് അണ്ടര്‍ മാനേജ്മെന്റില്‍ (എയുഎം) 1,500 കോടി രൂപ കടന്നു. ദീര്‍ഘകാല ഗവണ്‍മെന്റ് ബോണ്ട് നിക്ഷേപ തന്ത്രങ്ങളിലുള്ള നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസം ഇത് അടിവരയിടുന്നു.
ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ട് സ്ഥിരമായ ദീര്‍ഘകാല വരുമാനം തുടക്കം മുതല്‍ നല്‍കിയിട്ടുണ്ട്. 10,000 രൂപയുടെ പ്രാരംഭ നിക്ഷേപം 2025 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 41,919.60 രൂപയായി വളര്‍ന്നു. ലഭിച്ചത് നാലിരട്ടിയിലധികം നേട്ടം. കഴിഞ്ഞ 12 മാസങ്ങളില്‍ മാത്രം, ഈ സ്‌കീമിന്റെ റെഗുലര്‍ പ്ലാന്‍ 9.61% എന്ന മികച്ച വരുമാനം നല്‍കി, കുറഞ്ഞ റിസ്‌കില്‍, ദീര്‍ഘകാലത്തേക്ക് മൂലധന വളര്‍ച്ചാ സാധ്യതയുള്ള ഡെറ്റ് നിക്ഷേപം തേടുന്നവര്‍ക്ക് പ്രിയപ്പെട്ട ഒന്നായി ഫണ്ട് മാറി.
ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ സീനിയര്‍ ഫണ്ട് മാനേജര്‍ ഗുര്‍വിന്ദര്‍ സിംഗ് വാസന്‍ (സിഎഫ്എ), ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ – ഫിക്‌സഡ് ഇന്‍കം പ്രശാന്ത് പിംപിള്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ഈ സ്‌കീം പ്രധാനമായും ഉയര്‍ന്ന നിലവാരമുള്ളതും റിസ്‌ക് ഇല്ലാത്തതുമായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലും സംസ്ഥാന വികസന വായ്പകളിലുമാണ് (എസ്ഡിഎല്‍) നിക്ഷേപം നടത്തുന്നത്. ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കലില്‍ നിന്നുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഫണ്ട് തന്ത്രപരമായ ഡ്യൂറേഷന്‍ കോളുകള്‍ എടുക്കുന്നു, ഇത് പലിശ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഒരു ഓപ്ഷനായി മാറുന്നു. ഏറ്റവും പുതിയ ആര്‍ബിഐ പണനയത്തില്‍ ന്യൂട്രലില്‍ നിന്ന് അക്കോമഡേറ്റീവ് ആയി നിലപാട് മാറ്റിയതോടെ, ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന മൂലധന വിലമതിപ്പില്‍ നിന്ന് പ്രയോജനം നേടാന്‍ ഇതുപോലുള്ള സ്‌കീമുകള്‍ മികച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു.
”ബെഞ്ച്മാര്‍ക്ക് 10-വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റിയുടെ ഡ്യൂറേഷനോട് അടുത്തുള്ള പോര്‍ട്ട്ഫോളിയോ കാലയളവ് നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പണപ്പെരുപ്പം ക്രമീകരിച്ച യഥാര്‍ത്ഥ നിരക്കുകള്‍ ഇപ്പോഴും പോസിറ്റീവ് സോണില്‍ ആയതിനാല്‍ നിരക്കുകള്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഇത്. സര്‍ക്കാര്‍ സെക്യൂരിറ്റികളും എസ്ഡിഎല്ലുകളും തമ്മിലുള്ള വ്യാപനത്തില്‍ നിന്നും, അതുപോലെ ഇന്ത്യയുടെ ബോണ്ട് മാര്‍ക്കറ്റുകള്‍ക്ക് അനുകൂലമായ അടിസ്ഥാന ഘടകങ്ങള്‍ കാരണം യീല്‍ഡ് കര്‍വ് കുറയുമെന്ന ഞങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും സജീവമായി പ്രയോജനം നേടാന്‍ ബറോഡ ബിഎന്‍പി പാരിബാസ് ഗില്‍റ്റ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോ സജ്ജമാണ്,” ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജ്മെന്റ് (ഇന്ത്യ) യുടെ ഫിക്‌സഡ് ഇന്‍കം വിഭാഗം ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ പ്രശാന്ത് പിംപിള്‍ പറഞ്ഞു.
ഫണ്ടിന് ഡിഫോള്‍ട്ട് റിസ്‌ക് ഇല്ല. സ്ഥിരവും സുരക്ഷിതവുമായ വരുമാനം ഉറപ്പാക്കാന്‍ അതിലൂടെ കഴിയുന്നു. വര്‍ദ്ധിച്ചുവരുന്ന എയുഎമ്മും സ്ഥിരതയാര്‍ന്ന പ്രകടനവും ഇന്ത്യയിലെ മികച്ച ഗില്‍റ്റ് മ്യൂച്വല്‍ ഫണ്ടുകളിലൊന്നായി അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.