വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. ബെര്‍ത്തിലടുക്കാന്‍ നിരവധി വലുതും ചെറുതുമായ കപ്പലുകള്‍ എത്തും. വിഴിഞ്ഞം കണ്ടൈനര്‍ തുറമുഖം വഴി വന്‍കിട ബിസിനസ്സുകള്‍ നടക്കും. ഭാവിയില്‍ കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ പ്രധാന ഉറവിടം വിഴിഞ്ഞം തുറമുഖമായി മാറും. ഇന്ത്യയുടെ അഭിമാനമാവുകയും ചെയ്യും. ശരിയാണ്, ഇതെല്ലാം പറയുമ്പോഴും വിഴിഞ്ഞത്തിന് ഒരു തുറമുഖ സാധ്യത ഉണ്ടോ എന്നത് വലിയ ആശങ്കയായിരുന്നു ഒരു ഘട്ടത്തില്‍. അവിടെ നിന്നും ഇന്ന് കാണുന്ന വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിപ്പെടാന്‍ എടുത്ത സമയം, അതിനെടുത്ത ധീരമായ ഇടപെടലുകള്‍, അതിന്റെ പേരില്‍ കേട്ട അഴിമതി കഥകള്‍, നേടിയെടുത്ത അംഗീകാരങ്ങള്‍ എങ്ങനെ അതിന്റെ പിന്നാമ്പുറത്ത് കഷ്ടപ്പെട്ടവര്‍ നിരവധിയാണ്.
സര്‍ക്കാരുകള്‍, മുഖ്യമന്ത്രിമാര്‍, തുറമുഖ മന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ അങ്ങനെയൊരു നീണ്ട നിരയുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ചെയ്യുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാകാനുള്ള ശ്രമത്തിലാണ്. അത് ഒരു വശത്ത് നടക്കട്ടെ. പക്ഷെ, വിഴിഞ്ഞം തുറമുഖമെന്നത്, കേരളത്തിലെ ഓരോ മനുഷ്യരുടേതുമാണ്. ആ വലിയ പദ്ധതി വരുന്നതോടെ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടമാണ് വലുത്. അവരുടെ ജീവിത സാഹചര്യങ്ങളുടെ മാറ്റം, ജോലി സാധ്യത, നാടിന്റെ സമഗ്ര വികസനം, ചെറുകിട കച്ചവടങ്ങളുടെ വികാസം അങ്ങനെ സമസ്ത മേഖലയിലും ഉണ്ടാകുന്ന മാറ്റം സ്വപ്‌നം കണ്ടിരുന്നത് അഗികാരത്തിലിരുന്നവര്‍ മാത്രമായിരുന്നു എന്നത് വലിയ തെറ്റാണ്.
നോക്കൂ, ഇവിടെ വിഴിഞ്ഞം തുറമുഖം സ്വപ്‌നം കണ്ടു നടന്ന നിരവധി പേരുണ്ട്. അതില്‍, പ്രധാനപ്പെട്ട പേരാണ് മാധ്യമ പ്രവര്‍ത്തകനായ ഏലിയാസ് ജോണ്‍. മറക്കാനാവില്ല, ആ മനുഷ്യന്റെ ഇടപെടലുകളും. എഴുത്തുകളും, സമരങ്ങളും, ചിന്തകളും, പ്രചോദനങ്ങളും. എന്തെഴുതിയാലും എങ്ങനെ എവുതിയാലും എങ്ങനെ പറഞ്ഞാലും അതിലെല്ലാം വിഴിഞ്ഞം തൊടുന്ന മനുഷ്യന്‍. വാക്കിലും നോക്കിലും, പ്രവൃത്തിയിലും വിഴിഞ്ഞത്തിനൊരിടം കൊടുത്തിരുന്ന മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമ പ്രവര്‍ത്തനം കൊണ്ട് വിഴിഞ്ഞം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനാവില്ല എന്നു കണ്ട് ഒരു വേള മത്സരിക്കാനും തയ്യാറായി. ജനപ്രതിനിധിയായാല്‍ നിയമസഭയിലും, ലോക്‌സഭയിലും അവതരിപ്പിക്കാനാകുമല്ലോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ മത്സരരംഗത്തേക്ക് എത്തിച്ചതു പോലും.
പക്ഷെ, അദ്ദേഹത്തിന് ഒരു രാഷ്ട്രീയ ലേബല്‍ ഇല്ലാതിരുന്നതു കൊണ്ട് തോല്‍വിയടഞ്ഞു. അപ്പോഴും വിഴിഞ്ഞം തുറമുഖത്തിന്റെ സ്വപ്‌നം അയാളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ നല്ല സമയമെല്ലാം പറഞ്ഞും എഴുതിയും തീര്‍ത്തത് വിഴിഞ്ഞത്തിനു വേണ്ടിയായണെന്നു പറയാതെ വയ്യ. സര്‍ക്കാരുകള്‍ എന്നത്, ഒരു തുടര്‍ച്ചയാണല്ലോ. അഞ്ച് വര്‍ഷം കൊണ്ടു പൂര്‍ത്തി ആക്കേണ്ട പരിപാടി മാത്രമായി പദ്ധതികളെ വിഭാവനം ചെയ്യാന്‍ പറ്റില്ലല്ലോ. ഒരാള്‍ തുടങ്ങി വച്ച പദ്ധതി മറ്റൊരാള്‍ മുന്നോട്ടു കൊണ്ടുപോകും. കാരണം ഇതു നാടിനാവശ്യം ആയിരുന്നു. തുടങ്ങിയവനാണോ പൂര്‍ത്തിയാക്കിയവനാണോ ക്രെഡിറ്റ് എന്ന് ചോദിച്ചാല്‍ അണ്ടിയോ മൂത്തത് മാവോ മൂത്തതെന്ന പഴംചൊല്ലു പോലെയാകും. താന്‍ ചെയ്യുമ്പോള്‍ നല്ലതും മറ്റവന്‍ ചെയ്യുമ്പോള്‍ വെടക്കും ആയിക്കാണുന്ന നിലപാട് രാഷ്ട്രീയക്കാര്‍ എന്ന് ഉപേക്ഷിന്നോ അന്നേ നമ്മുടെ നാടു നന്നാവൂ എന്നത് മറന്നു പോകരുത്.
ഇവിടെ ഏലിയാസ് ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ വിഴിഞ്ഞം തുറമുഖവുമായി അഭേദ്യമായ ബന്ധമുണ്ട്. തുറമുഖം ഉദ്ഘാടനം നടക്കുമ്പോള്‍ വേദിയിലിട്ട കസേരയുടെ പേരില്‍പോലും തമ്മില്‍ത്തല്ലിയവര്‍ ആ മനുഷ്യന് ഒരു കസേര ഇട്ടുകൊടുക്കാന്‍ മറന്നു പോയി. ഊണിലും ഉറക്കത്തിലും, വാക്കിലുമെല്ലാം വിഴിഞ്ഞം തുറമുഖം വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. ഒരുവേള ഇദ്ദേഹത്തിന്് വട്ടായിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നവരുണ്ട്. പക്ഷെ, നിശ്ചയദാര്‍ഢ്യവും, താന്‍ ഉയര്‍ത്തുന്ന പദ്ധതി നാളെ നാടിന്റെ അഭിമാനവുമാണെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.
സൂര്യാ ടിവിയില്‍ ഇദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്. ‘അണിയറ’. അതില്‍വിഴിഞ്ഞം എന്ന തുറമുഖത്തിന്റെ എല്ലാം വിവരണങ്ങളും ഉണ്ടായിരുന്നു എന്നോര്‍ക്കുന്ന നിരവധിപ്പേരുണ്ട് ഇന്നും. വിഴിഞ്ഞം തുറമുഖം അന്ന് യാഥാര്‍ത്ഥ്യം ആക്കാതിരിക്കാന്‍ തന്നെയാണ് വല്ലാര്‍പാടം എന്ന തട്ടിക്കൂട്ട് പദ്ധതി ഉണ്ടാക്കിയതും. വല്ലാര്‍പാടം ഇന്ന് സാമ്പരത്തികമായി വലിയ നഷ്ടത്തിലുമാണ്. വിഴിഞ്ഞം എന്ന സ്വാഭാവിക പോര്‍ട്ട് വന്നാല്‍, ഏത് രാജ്യത്തെ pപോര്‍ട്ടിനാണോ പ്രാധാന്യം ഇല്ലാതാകുന്നത് അവര്‍ തന്നെ വേഗത്തില്‍ വല്ലാര്‍പാടം കരാര്‍ എറ്റടുത്ത് നടത്തി. വിിഴിഞ്ഞം ഇത്രയും കാല താമസം ഉണ്ടാകാന്‍ കാരണവും ഇതായിരുന്നു. ഇതെല്ലാം എലിയാസ് ജോണ്‍സാറിന്റെ അന്നത്തെ പരിപാടിയില്‍ കൃത്യമായും വ്യക്തമായും മായി പ്രതിപാദിച്ചിരുന്നു. ഇന്നും ഏലിയാസ് ജോണ്‍ സാറിന്റെ ഇടപെടലുകള്‍ ഓര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ വിഴിഞ്ഞം തുറമുഖ ബന്ധത്തെകുറിച്ച് ഒര്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്
” വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി പേന ഒരുപാട് ചലിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നെറ്റ്വര്‍ക്ക് ടെലിവിഷന്റെ അണിയറ എന്ന പ്രോഗ്രാമിലൂടെ ആണ് ഏലിയാസ് ജോണ്‍ എന്ന വ്യക്തി മലയാളികളുടെ മനസ്സിലേക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നതും ഇന്ന് അത് യഥാര്‍ഥ്യമായതും. പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് ആഘോഷമാക്കുന്നു. കാലം എത്ര മാച്ചാലും നമ്മുടെ മനസ്സില്‍ നിന്ന് ഇതൊന്നും മാഞ്ഞുപോകില്ല.”
വിഴിഞ്ഞം തുറമുഖത്തെ പറ്റിയുള്ള അറിവ് ആദ്യമായി ലഭിച്ചത് ഇദ്ദേഹത്തിന്റെ പ്രോഗ്രാമുകളിലൂടെയാണ്. പ്രകൃതി ദത്തമായ തുറമുഖമാണ്, ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തുറമുഖമാകാനുള്ള സാധ്യത, അന്തര്‍ ദേശീയ കപ്പല്‍ ചാലുമായുള്ള അടുപ്പം തുടങ്ങി ഇദ്ദേഹം നടത്തിയ പല പരിപാടികളും വളരെ ശ്രദ്ധയോടെ മുമ്പ് കണ്ടിട്ടുണ്ട്. വളരെ പഠിച്ച് പറയുന്ന പ്രോഗ്രാം ആയിരുന്നു. പുനഃസംപ്രേക്ഷണം ചെയ്യുമെങ്കില്‍ ഈ ജനറേഷനില്‍ ഉള്ളവര്‍ക്കും അതൊക്കെ കാണാന്‍ അവസരമുണ്ടായേനെ.
ഇദ്ദേഹം അവതരിപ്പിച്ച പരിപാടിയിലൂടെയാണ് ഒരു 30 വര്‍ഷം മുമ്പുമുതല്‍ വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകളെപ്പറ്റി അറിയാനിടയാക്കുന്നതു. ഭരണകര്‍ത്താക്കളുടെ തലയിലേക്ക് ഈ ആശയം കയറ്റി വിടുന്നതില്‍ ഏലിയാസ് ജോണ്‍ വഹിച്ച പങ്ക് നിസ്തുലമാണ്. തീരദേശ റെയില്‍വേക്ക് വേണ്ടി പരിശ്രമിച്ച ഓമനപ്പിള്ള എന്ന തീ വണ്ടിപ്പിള്ളയേയും ആരും ഇന്നോര്‍ക്കുന്നില്ലല്ലോ. ഏലിയാസ് ജോണിനെക്കുറിച്ച് ഒരു പത്രവും എഴുതിയില്ല
ഇദ്ദേഹത്തിന്റെ വിഴിഞ്ഞം കാമ്പെയിന്‍ സമാനതകളില്ലാത്തതായിരുന്നു. മലയാളി നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ട ഒരു മനുഷ്യന്‍. ഇപ്പോള്‍ എല്ലാവരും വിഴിഞ്ഞത്തിന്റെ രക്ഷകര്‍ത്താക്കളാണ്. ആരാണ് വിഴിഞ്ഞത്തെ ജനിപ്പിച്ചത്? 25 കൊല്ലം V. MAX എന്ന പ്രസ്ഥാനവുമായി തെക്കന്‍ കേരളത്തില്‍ വിഴിഞ്ഞത്തിന്റെ പ്രസക്തി എന്താണെന്ന്? വിഴിഞ്ഞത്തു തുറമുഖം വന്നാല്‍ കേരളം എങ്ങനെ രക്ഷപ്പെടും? എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായി മാറും? അതിനുവേണ്ടി പോരാടിയ ഏക വ്യക്തി ഇന്ത്യവിഷന്‍ ചാനലിലെ അണിയറ എന്ന പരിപാടി അവതരിപ്പിച്ച തീരദേശത്തിന്റെ പൊന്നോമന പുത്രന്‍ ഏലിയാസ് ജോണ്‍ കാഴ്ചവച്ച പ്രകടനം, കേരളത്തിലെ പ്രത്യേകിച്ച് തിരുവിതാംകൂറിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ ഇടതുവശവും വലതുപക്ഷവും മറന്നുപോയി.
ഇദ്ദേഹമാണ് ഉമ്മന്‍ചാണ്ടി, ശശിതരൂര്‍ എന്നിവര്‍ക്ക് ഒരു സീപോര്‍ട് വന്നാനുള്ള ഗുണങ്ങനങ്ങളെക്കുറിച്ചു അവരുടെ ഓഫീസ് കളില്‍ പോയി വിവരിക്കുകയും അവരെ ഈ വിഷയത്തില്‍ ഉല്‍സുകാരക്കുകയും ചെയ്തത്. അതുവരെ അവരുടെ മുമ്പില്‍ ഇങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നില്ല.
ഇദ്ദേഹത്തെ നിങ്ങള്‍ എങ്കിലും ഓര്‍ത്തത് നന്നായി. ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു ഇദ്ദേഹം എന്നാണ് എന്റെ അറിവ്. മാധ്യമങ്ങളിലൂടെ മാത്രമല്ല വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ദീര്‍ഘനാള്‍ സമരം നടത്തിയ ഒരാള്‍ കൂടിയാണ് ശ്രീ. ഏലിയാസ് ജോണ്‍. ഉദ്ഘാടനം നടക്കുന്ന വേളയില്‍ ഏതെങ്കിലും ഒരു ചാനല്‍ ഇദ്ദേഹത്തെ ഒന്നു ഓര്‍ക്കും എന്നു കരുതി. ഞാന്‍ ഇനി കാണാതെ പോയതാണോയെന്നറിയില്ല. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മളെങ്കിലും തിരിച്ചറിയാതെപോയാല്‍ അത് വലിയൊരു നന്ദി കേടാവും. തീര്‍ച്ച
അതെ. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വര്‍ഷങ്ങളോളം തുടര്‍ച്ചയായി ചാനല്‍ പരിപാടികള്‍ ചെയ്തത് ഇദ്ദേഹം മാത്രമാണ്. അഭിനന്ദനങ്ങള്‍. 1998ല്‍ സൂര്യാ ടിവിയില്‍ ഇദ്ദേഹം അവതരിപ്പിച്ച പരിപാടികളിലൂടെയാണ് വിഴിഞ്ഞത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
വിഴിഞ്ഞത്തിന്റെ അന്തര്‍ദേശീയ പ്രാധാന്യത്തെ പലരിലും അഭിമാനമായി മാറ്റിയത് അദ്ദേഹത്തിന്റെ ദൃശ്യഭാഷയിലൂടെയാണ്. ഇതിന്റെ ഉദ്ഘാടന വേളയില്‍ പലര്‍ക്കും അദ്ദേഹത്തെ ഓര്‍മ വന്നത് അത്യന്തം സ്വാഭാവികം. സൂര്യയിലെ പരമ്പരകളെക്കാള്‍ മുന്‍പുതന്നെ, തിരുവനന്തപുരം ദൂരദര്‍ശനിലൂടെയാണ് അദ്ദേഹം തന്റെ മാധ്യമപ്രവര്‍ത്തന പ്രതിഭ തെളിയിച്ചത്. ഇത്തരമൊരു പ്രതിഭയെ കൃതജ്ഞതയോടെ സ്മരിക്കാം…
നോക്കൂ ഒരു ഫേസ് ബുക്ക് പോസ്റ്റിനു താഴെ വന്നിട്ടുള്ള ഏതാനും ചില കമന്റുകളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഇനിയും അനേകം പേരുടെ കമന്റുകളുണ്ട്. ഏലിയാസ് ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്റെയും ഗുരുവാണ്. ഈ എന്‍.ടി.വി എന്ന സ്ഥാപനത്തില്‍ മാവേലി നാട് എന്നൊരു മാസികയുണ്ടായിരുന്നു. അതിലും വിഴിഞ്ഞത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുള്ള ലേഖനപരമ്പരകളായിരുന്നു ഏലിയാസ് സാറിന്റെ വക. കാലങ്ങള്‍ എത്രയോ കടന്നു പോയിരിക്കുന്നു. ഇന്ന് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായിരിക്കുന്നു. തുറമുഖത്തിനു വേണ്ടി ലോകത്തിലെ എല്ലാ മലയാളികളോടും ഒരോ കല്ലുവീതം അയച്ചു തരാന്‍ അഭ്യര്‍ത്ഥിച്ച് പ്രീകാത്മകമായി കല്ലു ശേഖരണം നടത്തിയ മനുഷ്യാ നിങ്ങള്‍ക്ക് ഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്.
content high lights; Who is Elias John?: What is the connection between the V-MAX movement and the Vizhinjam Port?; Don’t give any paternalism, but don’t ignore that struggle? Heartfelt salute, sir