Kerala

ലേസർ ചികിത്സയിലൂടെ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തീകരിച്ച് എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ

തിരുവനന്തപുരം: ഹൃദയധമനികളിൽ ബ്ലോക്ക് സംഭവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആലപ്പുഴ സ്വദേശിക്ക് ലേസർ ചികിത്സയിലൂടെ പുതുജീവിതം സമ്മാനിച്ച് എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ. ആശുപത്രിയുടെ അത്യാധുനിക കാത്ത് ലാബിലെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ലേസർ സഹായത്തോടെ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തീകരിച്ചത്.

ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ജി എൽ ആണ് സങ്കീർണമായ ലേസർ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. രോഗിയുടെ പ്രായവും മാനസികമായ സാഹചര്യവും അടിസ്ഥാനപ്പെടുത്തി, ബൈപാസ് ശാസ്ത്രക്രിയയില്ലാതെ ലേസർ സഹായത്തോടെ ആൻജിയോപ്ലാസ്റ്റി വിജയകരമായി നടത്തുന്ന തെക്കൻ കേരളത്തിലെ ഏക ആശുപത്രിയാണ് എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ.

നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിക്ക് കോട്ടയത്തെ ആശുപത്രിയിൽ നടത്തിയ ആൻജിയോഗ്രാമിലാണ് മൂന്ന് പ്രധാന ഹൃദയധമനികളിലും തടസ്സം കണ്ടെത്തിയത്. തുടർന്ന് ഒന്നിലധികം ആശുപത്രികളിലെ ഡോക്ടർമാർ അടിയന്തരമായി ബൈപാസ് ശസ്ത്രക്രിയ നിർദ്ദേശിച്ചു.

എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ശസ്ത്രക്രിയക്ക് താല്പര്യമില്ലാതിരുന്ന രോഗി മറ്റ് ചികിത്സാ മാർഗ്ഗങ്ങൾ തേടുകയായിരുന്നു. ഇതോടെയാണ് രോഗി എസ് പി മെഡിഫോർട്ടിൽ എത്തുന്നത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ അത്യാധുനിക ലേസർ സാങ്കേതികവിദ്യയും ഇൻട്രാവസ്കുലർ ഇമേജിംഗും (IVUS) ഉപയോഗിച്ച് ആൻജിയോപ്ലാസ്റ്റി സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു.

ഗുരുതരവും സങ്കീർണ്ണവുമായ ഹൃദയധമനികളിലെ തടസ്സങ്ങൾക്ക് ലേസർ ആൻജിയോപ്ലാസ്റ്റി ഒരു വഴിത്തിരിവാണെന്നും സാധാരണ രീതിയിൽ ആൻജിയോപ്ലാസ്റ്റി സാധിക്കാത്ത സാഹചര്യങ്ങളിൽ ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സ വളരെ പ്രയോജനകരമാണെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. പ്രവീൺ ജി എൽ പറഞ്ഞു. കാർഡിയോളജി, മെഡിക്കൽ ഓങ്കോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും അത്യാധുനിക വിദഗ്ധ ചികിത്സ മിതമായ നിരക്കിൽ എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ ലഭ്യമാണ്.

ചിത്രം: ഹൃദയധമനികളിൽ ബ്ലോക്ക് സംഭവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആലപ്പുഴ സ്വദേശിക്ക് ലേസർ ചികിത്സയിലൂടെ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തീകരിച്ച എസ് പി മെഡിഫോർട്ട് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ജി എലും സംഘവും