ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നെയ്യും വെണ്ണയും. നോക്കാം ഇവയുടെ ഗുണങ്ങള്‍.
നെയ്യ്
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. വൈറസ്, ഇന്‍ഫ്ലുവന്‍സ, ചുമ, ജലദോഷം എന്നിവയെ തടയുന്ന ആന്റി ബാക്ടീരിയല്‍, ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നെയ്യിലുണ്ട്. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും നെയ്യില്‍ അടങ്ങിയിട്ടുണ്ട്. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു ചെറിയ ചെയിന്‍ ഫാറ്റി ആസിഡാണ്. ഇത് ആരോഗ്യകരമായ ദഹനനാളത്തെ നിലനിര്‍ത്തുന്നതിലും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വെണ്ണ
വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ വെണ്ണ നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.മലബന്ധം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റില്‍ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.