പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യതാല്പര്യങ്ങൾക്കെതിരെ വാർത്തകൾ നൽകിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി വേണമെന്നാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടത്. ഇന്നലെ ചേർന്ന യോഗത്തിനുശേഷം ഇതു സംബന്ധിച്ച് കേന്ദ്രത്തോട് നിർദേശവും നൽകിയിട്ടുണ്ട്. അക്രമണത്തിൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകിയ സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസേഴ്സിനെതിരെ ഉടൻ നടപടി ഉണ്ടാകണമെന്നാണ് നിർദേശം.