അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതൽ തുടങ്ങും. ഇന്ന് വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജൊവാനി ബാത്തിസ്തറെ അധ്യക്ഷനായിരുന്നു. 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. ഇന്ത്യയില്‍ നിന്ന് നാലുപേര്‍ക്കാണ് വോട്ടവകാശം.
കര്‍ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദിനാള്‍ ആന്റണി പൂള, മലയാളികളായ കര്‍ദിനള്‍ മാര്‍ ക്ലമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് വോട്ടവകാശം. മേയ് ഏഴിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയോടെ കോണ്‍ക്ലേവ് തുടങ്ങും.
പിന്നീട് സിസ്റ്റൈന്‍ ചാപ്പലിലാണ് കോണ്‍ക്ലേവ് നടക്കുക. 267മത്തെ പോപ്പിനെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കും. 2013ലാണ് ഇതിന് മുന്‍പ് പേപ്പല്‍ കോണ്‍ക്ലേവ് നടന്നിട്ടുള്ളത്.