എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ പ്രോ ഇന്ന് വിപണിയില്‍ എത്തും. 52.9kWh ബാറ്ററി പായ്ക്ക് ഉള്ള വാഹനത്തിൽ 134bhp പവറും 200Nm ടോര്‍ക്കും പുറപ്പെടുവിക്കുൃമെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എംജിയുടെ ഗ്ലോബല്‍ സ്മാര്‍ട്ട് ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചത്. Permanent Magnet Synchronous (PMS) മോട്ടോറാണ് ഇതിന് കരുത്തുപകരുക. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ ഫീച്ചറുകളുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസുവുമായാണ് (ADAS) വാഹനം വരുന്നത്. വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) ചാര്‍ജിങ് ഫീച്ചറുകളാണ് മറ്റു പ്രത്യേകത.
പ്രീമിയം ഇന്റീരിയര്‍ അപ്ഗ്രേഡുകള്‍, പുതിയ ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ അടക്കം മറ്റു നിരവധി സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. നിലവിലെ മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കാം വിന്‍ഡ്സര്‍ പ്രോയ്ക്ക്.
content highlight: MG Windsor Pro