കേരള ഹൈക്കോടതിയിൽ അഭിഭാഷകയായ ഒ.എം.ശാലിനയെ ഡപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി.കേരള ഹൈക്കോടതിയിലെ ആദ്യ വനിത ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആണ്.ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശിന്റെ ഭാര്യയാണ് ശാലീന.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്ന് കൊമേഴ്‌സിലും എറണാകുളം ലോ കോളജിൽ നിന്ന് നിയമത്തിലും ബിരുദം നേടി. 1999 ൽ അഭിഭാഷകയായി എൻറോൾ ചെയ്‌തു. 2015 ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021 ൽ സെൻട്രൽ അഡ്‌മിന്‍സ്‌ട്രേറ്റീവ് ട്രൈബ്യുണലിൽ സീനിയർ സെൻട്രൽ ഗവണ്‍മെന്‍റ് സ്‌റ്റാന്‍റിങ്ങ് കൗൺസെൽ ആയി നിയമിതയായി.