പല തരത്തിലുള്ള ചിക്കന്‍ വിഭവങ്ങള്‍ നമ്മള്‍ പരീക്ഷിച്ചു നോക്കാറുമുണ്ട്. എന്നാല്‍ ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കോ ചോറിനോ പൊറോട്ടയ്‌ക്കോ ഒപ്പം ഢാബ ചിക്കന്‍ കറി ട്രൈ ചെയ്താലോ?
ചേരുവകൾ
ചിക്കന്‍ – 1/2 കിലോഗ്രാം
സവാള – 2 ഇടത്തരം
വെളുത്തുള്ളിഇഞ്ചി അരച്ചത് – 2 ടീസ്പൂണ്‍
ഓയില്‍ -4-5 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -1 ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി -1 ടീസ്പൂണ്‍
തക്കാളി – 1 ഇടത്തരം അരച്ചെടുത്തത്
പച്ചമുളക് – 2 എണ്ണം
ഗരംമസാലപ്പൊടി – 1/4 ടീസ്പൂണ്‍
ചൂടുള്ള വെള്ളം – 1 കപ്പ്
മല്ലിയില – ചെറിയ കൈപിടി
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യംതന്നെ ചിക്കന്‍കുറച്ച് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇഞ്ചി – വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് ഒരു അരമണിക്കൂര്‍ മാറ്റിവയ്ക്കണം. അരമണിക്കൂര്‍ കഴിഞ്ഞാല്‍ ഒരു പാന്‍ ചൂടാക്കി ഓയില്‍ ഒഴിച്ചതിന് ശേഷം ചിക്കന്‍ ഒന്ന് വറുത്തെടുക്കാം. ഇനി വേറൊരു പാനില്‍ കുറച്ച് ഓയില്‍ ഒഴിച്ച് അതില്‍ അരിഞ്ഞു വച്ച സവാള ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതില്‍ ഇഞ്ചിവെളുത്തുള്ളി അരച്ചതും ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് മസാല പൊടികളെല്ലാം ചേര്‍ത്ത് കൊടുക്കാം. അരച്ചുവച്ച തക്കാളിയും ചേര്‍ക്കാം. ശേഷം പച്ചമുളകും ചേര്‍ക്കാം. ഇതിലേക്ക് വറുത്തുവച്ച ചിക്കന്‍ ചേര്‍ത്ത് ഇളക്കിയെടുക്കാം. ഗരം മസാലപൊടിയും ചേര്‍ക്കാം. ഇതിലേക്ക് ചൂടുള്ള വെള്ളം ചേര്‍ക്കാം. നന്നായി ഇളക്കിയതിന് ശേഷം മല്ലിയില അരിഞ്ഞത് ചേര്‍ത്ത് വാങ്ങാം.