മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജ് സംസ്ഥാന ഗവണ്‍മെന്റിനെ മറികടന്ന് നേരിട്ട് ഡീംഡ് യൂണിവേഴ്സിറ്റിയാകാന്‍ ശ്രമിക്കുന്നു എന്നുള്ള മാധ്യമത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോളേജ് മാനേജ്മെന്റ്. 1999 മുതല്‍ മാര്‍ ഇവാനിയോസ് കോളേജ് യു.ജി.സി. യുടെ നാക് അക്രഡിറ്റേഷന്‍ പ്രോഗ്രാമില്‍ ഉയര്‍ന്ന റാങ്കും സ്‌കോറും നേടി വരുന്നു. 2024ല്‍ നടന്ന അക്രഡിറ്റേഷനില്‍ കോളേജ് A++ ഗ്രേഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2019 ലെ അക്രഡിറ്റേഷനില്‍ കോളേജിന് A+ ഗ്രേഡ് കിട്ടുകയും അടുത്ത
അക്രഡിറ്റേഷന് മുമ്പായി ഡീംഡ് യൂണിവേഴ്സിറ്റി പദവിക്ക് ആവശ്യമായ അപേക്ഷ സമര്‍പ്പിക്കുവാന്‍ അക്രഡിറ്റേഷന്‍ സമിതി കോളേജിനോട് ശുപാര്‍ശ ചെയ്തിരുന്നു അതനുസരിച്ച് 2022 മെയ് മാസം ഇതിനാവശ്യമായ അപേക്ഷ യുജിസിക്ക് സമര്‍പ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ഡീംഡ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രത്യേത നയങ്ങളൊന്നുംതന്നെ പ്രഖ്യാപിച്ചിരുന്നില്ല. ഒരു മാസം മുന്‍പ് മാത്രമാണ് സ്വകാര്യ സര്‍വകലാശാല നിയമം നിലവില്‍ വന്നതും
ഡീംഡ് യൂണിവേഴ്സിറ്റി സംബന്ധിക്കുന്ന നയം വ്യക്തമാക്കിയതും. അതുമാത്രവുമല്ല 2022 ല്‍ ഡീംഡ് യൂണിവേഴ്സിറ്റിക്കുള്ള അപേക്ഷ മാര്‍ ഇവാനിയോസ് കോളേജ് യു.ജി.സി. യ്ക്ക് സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ശുപാര്‍ശ ആവശ്യമുണ്ടായിരുന്നു. പ്രസ്തുത ശുപാര്‍ശയ്ക്ക് പകരം സംസ്ഥാന ഗവണ്‍മെന്റ് ഈ വിഷയം പഠിക്കുകയാണെന്നും അതിന് ശേഷം മറുപടി നല്‍കാമെന്നും ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.
പ്രസ്തുത കത്താണ് അപേക്ഷയോടൊപ്പം യു.ജി.സിയ്ക്ക് നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് സമര്‍പ്പിച്ച അപേക്ഷയുടെ തുടര്‍നടപടികളാണ് ഇപ്പോള്‍ യു.ജി.സി. നടത്തുന്നത്. ഇതിനായി കോളേജ് മാനേജ്മെന്റ് യാതൊരുവിധ സമ്മര്‍ദ്ദമോ ഇടപെടലോ നടത്തിയിട്ടില്ല. സത്യാവസ്ഥ ഇതായിരിക്കെ സംസ്ഥാന സര്‍ക്കാരിനെ മറികന്ന് കോളേജ് ഡീംഡ് യൂണിവേഴ്സിറ്റി പദവി നേടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ മാധ്യമം സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത് പിന്‍വലിക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെടുന്നു.
CONTENT HIGH LIGHTS;The news being spread about Mar Ivanios Autonomous College is false