നിരവധി പോഷകഗുണമുള്ള കിഴങ്ങു വര്‍ഗത്തില്‍ ഉള്‍പ്പെട്ട പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഇതിന്റെ തൊലിക്കും നിരവധി ഗുണങ്ങളുണ്ട് . ഉരുളക്കിഴങ്ങിന്റെ പതിവ് ഉപയോഗം ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉരുളക്കിഴങ്ങിന്റെ പാര്‍ശ്വഫലങ്ങള്‍ നോക്കിയാലോ…..
ഒന്ന്
പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തസമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഉരുളക്കിഴങ്ങിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
രണ്ട്
ഉരുളക്കിഴങ്ങ്പതിവായി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതമായ അന്നജം ശരീരത്തില്‍ ചെല്ലുമ്പോള്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും മലബന്ധത്തിനും കാരണമാകും.
മൂന്ന്
ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുമ്പോള്‍ മറ്റ് ആവശ്യ പോഷകങ്ങളുടെ ഉപഭോഗം കുറഞ്ഞേക്കാം.
നാല്
കാര്‍ബോഹൈട്രേറ്റും, കലോറിയും ഉരുളക്കിഴങ്ങില്‍ കൂടുതലാണ്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കൂട്ടാം.
അഞ്ച്
ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു.