Thiruvananthapuram

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തം: തിരുവനന്തപുരം പ്രസ് ക്ലബ്

മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് പിടികൂടിയത്. ഷാജന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശം ലംഘിക്കാതെ പോലീസിന് നടപടികള്‍ സ്വീകരിക്കാം. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാവില്ല. ഷാജനെതിരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരം മാധ്യമവേട്ടകളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിച്ചു.

CONTENT HIGH LIGHTS; The manner in which Marunadan Malayali Chief Editor Shajan Skaria was taken into custody is disgraceful: Thiruvananthapuram Press Club

Latest News