Kerala

കെപിസിസി അധ്യക്ഷ പദവി; രാഹുൽ പറഞ്ഞത് ശരി; എംഎൽഎയെ പിന്തുണച്ച് ഷാഫി പറമ്പിൽ | Shafi Parambil MP

കോഴിക്കോട്: കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തിൽ  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഷാഫി പറമ്പിൽ എംപി. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ലതാണെന്ന സ്പിരിറ്റിൽ നേതാക്കളെടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയര്‍ന്ന കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് പാര്‍ട്ടി ഉചിതമായ രീതിയിൽ ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും ഇക്കാര്യത്തിൽ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ സഭാ നേതൃത്വം ഇടപെട്ടുവെന്ന പ്രചരണം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.