Kerala

തെരുവ് വിളക്കിന്റെ സോളാർ പാനൽ പൊട്ടിവീണ് വിദ്യാർത്ഥിക്ക് മരണം

കണ്ണൂർ : കണ്ണൂരിൽ നിന്നും വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് തെരുവിളക്കിന്റെ സോളാർ പാനൽ പൊട്ടിവീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു എന്ന വാർത്തയാണ് ഇത്.

 

19 വയസ്സുകാരനായ കീഴറ സ്വദേശി ആദിത്യൻ ഇ പി ആണ് മരണപ്പെട്ടിരിക്കുന്നത് കണ്ണൂർ വെള്ളിക്കീലിന് സമീപം ആയിരുന്നു അപകടം നടന്നത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിലേക്ക് സോളാർ പാനൽ വീഴുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് തുടർന്ന് ചികിത്സയിലായിരുന്നു ഇപ്പോൾ മരണപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്