കറുവപ്പട്ട ശരീരത്തിന് വളരെ നല്ലതാണ്. മാനസികമായ സമ്മര്‍ദ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മാത്രമല്ല, ഉറക്ക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കറുവപ്പട്ട ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ സുഖമായി ഉറങ്ങാനാകും. കറുവപ്പട്ട പാലിനൊപ്പം കഴിക്കുന്നത് പല ഗുണങ്ങളും നല്‍കും. നോക്കാം കറുവപ്പട്ട പാല്‍ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍:
ഒന്ന്
ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് ചൂടുള്ള പാലില്‍ ഒരു നുള്ള് കറുവപ്പട്ട ചേര്‍ത്ത് കുടിക്കുക. കറുവപ്പട്ട പേശികളോടൊപ്പം ഞരമ്പുകള്‍ക്കും വിശ്രമം നല്‍കും, ചൂടുള്ള പാല്‍ നിങ്ങളുടെ ശരീരത്തെ ഉള്ളില്‍ നിന്ന് ചൂടാക്കുകയും സമാധാനപരവും സുഖകരവുമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട്
ആന്റി ഇന്‍ഫ്‌ലമേറ്റി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ എന്നിവയെ തടയാനും സഹായിക്കും.
മൂന്ന്
കറുവപ്പട്ടയിട്ട് പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് ഈ പാല്‍ കുടിക്കുന്നത് നല്ലതാണ്.
നാല്
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ് കറുവപ്പട്ട. ഇത് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.
അഞ്ച്
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ഇത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.