News

വേടനെതിരായ പുലി പല്ല് കേസ് റെയിഞ്ച് ഓഫീസറെ സ്ഥലംമാറ്റി മന്ത്രി

കൊച്ചി : റാപ്പർ വേടനതിരായ പുലി പല്ല് കേസിലെ വിവാദത്തിൽ നടപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വനംവകുപ്പ് റെയിഞ്ച് ഓഫേർസ് സ്ഥലംമാറ്റി കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ഈ ഒരു നടപടി പുറത്തുവന്നത് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ വിവരിച്ചു എന്നതിന്റെ പേരിലാണ് കോടനാട് റേഞ്ച് ഓഫീസർ അധീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് നിലവിൽ സ്ഥലം മാറ്റുവാനായി വനംമന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടത് പ്രതിക്ക് ശ്രീലങ്കൻ ബന്ധമുണ്ട് എന്ന് തുടങ്ങിയ സ്ഥിരീകരിക്കാത്ത ചില കാര്യങ്ങൾ കൂടി അന്വേഷണം ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തി എന്നും ഇത് ശരിയായ രീതിയല്ല എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്

 

അന്വേഷണത്തിന് വിധേയമായാണ് നിലവിൽ സ്ഥലം മാറ്റം ഉള്ളത് പ്രഥമദൃഷ്ടിയാൽ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടു കൊണ്ടാണ് നടപടി എടുത്തിരിക്കുന്നത്