Entertainment

മലയാള സിനിമയെ നശിപ്പിച്ചത് NRIക്കാര്‍: പഴയാകല സിനിമയ്ക്ക് കഥയുണ്ട്; ഇപ്പോഴത്തെ സിനിമയെന്ന് പറഞ്ഞ് എന്തൊക്കെയോ എഴുതി വിടുന്നുവെന്നും നടന്‍ ജനാര്‍ദ്ദനന്‍

മലയാള സിനിമയെ കുറെ എന്‍.ആര്‍.ഐക്കാര്‍ കയറി വന്ന് നശിപ്പിച്ചുവെന്ന് നടന്‍ ജനാര്‍ദ്ദനന്‍. പണ്ട് കാലത്തെ സിനിമയും ഇപ്പോഴത്തെ സിനിമയും താരതമ്യപ്പെടുത്തി ആയിരുന്നു ആദ്ദേഹം ജനാര്‍ദ്ദനന്‍ വിമര്‍ശനം ഉന്നയിച്ചത്. പണ്ട് ഇന്നത്തെ പോലെ ഒരുപാട് പ്രോഡ്യൂസേഴ്സ് ഉണ്ടായിരുന്നില്ല. വളരെ കുറച്ച് നിര്‍മാതാക്കള്‍ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. അവര്‍ക്ക് നല്ല സിനിമ ചെയ്യണമെന്ന ലക്ഷ്യം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാര്‍ദ്ദനന്റെ വാക്കുകള്‍ ഇങ്ങനെ

”ഞങ്ങളുടെ കാലഘട്ടത്തിലെ സിനമയ്ക്ക് നല്ലൊരു കഥയുണ്ടായിരുന്നു. ഇപ്പോഴത്തെ സിനിമയ്ക്ക് അതില്ല. സിനിമയെന്ന് പറഞ്ഞ് എന്തൊക്കെ എഴുതി വിടുന്നു. ഒരു വര്‍ഷം തന്നെ 200ല്‍ കൂടുതല്‍ സിനിമ ഇറങ്ങും. അതില്‍ അഞ്ചോ ആറോ വിജയിക്കും. ഇന്നത്തെ പോലെ അന്ന് ഒരുപാട് പ്രോഡ്യൂസേഴ്സ് ഉണ്ടായിരുന്നില്ല. എട്ടോ പത്തോ പ്രോഡ്യൂസേഴ്സ് മാത്രം ആയിരുന്നു സിനിമയില്‍ ഉളളത്. അവര്‍ക്ക് നല്ല സിനിമകള്‍ എടുക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുളളു. മറ്റ് ബിസിനസ്സുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് സിനിമയ്ക്ക് നല്ലൊരു കഥയുണ്ടായിരുന്നു ഇപ്പോഴിത്ത സിനിമയില്‍ അതില്ല. മലയാള സിനിമയെ കുറെ എന്‍ആര്‍ഐക്കാര്‍ കയറി വന്ന് നശിപ്പിച്ചു. ഞങ്ങളുടെ കാലത്തെ സിനിമയില്‍ മദ്യപാനവും, വൃത്തിക്കേടും മറ്റുളള കളളത്തരങ്ങളും ഉണ്ടായിരുന്നില്ല”. എന്നും ജനാര്‍ദ്ദന്‍ പറഞ്ഞു.

സിനിമയിലെ ലഹരി വ്യാപനവും, മീടൂ ആരോപണങ്ങളും, തമ്മില്‍ത്തല്ലുമൊക്കെ നിറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിമര്‍ശനവുമായി ജനാര്‍ദ്ദനന്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ മേഖലയെ പിടിച്ചു കുലുക്കുന്ന ഒന്നാണ് സിനിമയിലെ ലഹരി ഉപയോഗം. സിനിമ സെറ്റുകളില്‍ നിന്ന് കഞ്ചാവ് പിടിക്കുന്നതും, ലഹരി ഉപയോഗിച്ച് നടന്മാര്‍ നടിമാരോട് മോശം പറഞ്ഞ സംഭവങ്ങളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതാണ്. സിനിമയ്്ക്കുളളില്‍ ലഹരി ഉപയോഗം കൂടിയാല്‍ അത് നമ്മുടെ മലയാളം ഫിലിം ഇന്റസ്ട്രിയെ പോലും ഇല്ലാതാക്കുന്നതാണ്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നീ നടന്മാര്‍ക്കെതിരെ സിനിമയ്ക്കുളളില്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി പോലീസും, എക്സൈസും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു പ്രമുഖ നടനെതിരെ വിവാദ പരാമര്‍ശവും ആയി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. നടന്റെ പേര് വെളിപ്പെടുത്താതെയുളള പരാമര്‍ശം സിനിമയിലെ ബാക്കി നടന്മാരെ കൂടി സംശയത്തിന്റെ നിഴലിലാക്കി. ഇതിന് പിന്നാലെ നിര്‍മാതാവ് സാന്ദ്ര തോമസും ലിസ്റ്റിന്റെ പ്രതികരണത്തിനെതിരെ എത്തി. ഇതോടെ നിര്‍മാതാക്കള്‍ തമ്മിലുളള കലഹവും സിനിമയ്ക്കുളളില്‍ രൂക്ഷമായിരിക്കുകയാണ്.

CONTENT HIGH LIGHTS; NRIs destroyed Malayalam cinema: Old cinema has a story; Actor Janardhanan says they write things off as current cinema