India

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ജവാന്മാർക്ക് വീരമൃത്യു | Two Army Men Killed, Two Injured in Road Accident

അപകടത്തിൽ രണ്ട് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംഭവസ്ഥലത്തുവച്ചുതന്നെ രണ്ട് സൈനികര്‍ക്ക് ജീവൻ നഷ്ടമായി. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും അവർ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

STORY HIGHLIGHTS :  Two Army Men Killed, Two Injured in Road Accident