Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി | mir-muhammad-ali-kseb-cmd-keshavendra-kumar-finance-secretary

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പിന്റെ ചുമതല കൂടി നല്‍കി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കെആര്‍ ജ്യോതിലാല്‍, ബിശ്വനാഥ് സിന്‍ബ, പുനീത് കുമാര്‍, കേശവേന്ദ്ര കുമാര്‍, മിര്‍ മുഹമ്മദ് അലി, ഡോ.എസ്.ചിത്ര, അദീല അബ്ദുള്ള തുടങ്ങിയവരെയാണ് വിവിധ ചുമതലകളില്‍ മാറ്റി നിയമിച്ചത്. മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി ആകും. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മിര്‍ മുഹമ്മദ് അലിയെ ചെയര്‍മാനാക്കിയത്. കെആര്‍ ജ്യോതിലാലിനെ ഫിനാന്‍സ് സെക്രട്ടറിയായും നിയമിച്ചു.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പിന്റെ ചുമതല കൂടി നല്‍കി. പുനീത് കുമാര്‍ ഐഎഎസ് തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.ഡോ.എസ് ചിത്രയ്ക്ക് ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം. ഒപ്പം അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും.

STORY HIGHLIGHTS : mir-muhammad-ali-kseb-cmd-keshavendra-kumar-finance-secretary

Latest News