പാകിസ്ഥാനിൽ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ അഞ്ചു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. പത്താൻകോട്ടിലെ എല്ലാ സ്കൂളുകളും 72 മണിക്കൂർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യ ദൗത്യം നടപ്പാക്കിയത്.