പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ധീരതയുടെ വിജയം എന്നാണ് അഖിലേഷ് പ്രതികരിച്ചത്.
ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്‌സിൽ പ്രതികിച്ചു.
ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റ്കൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ അക്രമണം നടത്തിയത്.
ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് തിരിച്ചടി.