സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9075 രൂപ നൽകണം. പവന് ഇന്ന് 400 രൂപയുടെ വർധനവുണ്ട്. ഒരു പവന് 72,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്നലെ ഗ്രാമിന് 250 രൂപയാണ് കൂടിയത്. ഇതോടെ വില 9025 രൂപയിലെത്തിയിരുന്നു. പവന് 2000 രൂപ ഒറ്റയടിക്ക് ഉയർന്ന് വില 72,200 രൂപയിലും എത്തിയിരുന്നു.
മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കണ്ടത്. എന്നാൽ വില മാറ്റമില്ലാതെ തുടർന്ന ശേഷം കുത്തനെ ഉയർന്നത് സ്വർണപ്രേമികൾക്ക് വലിയ ഞെട്ടൽ ആയി. കഴിഞ്ഞ മാസം 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 109 രൂപയും കിലോഗ്രാമിന് 1,09,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.