ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 15 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു വനിതാ മാവോയിസ്റ്റും കൊല്ലപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് ചുറ്റുമുള്ള ഇടതൂർന്ന വനങ്ങളിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടൽ നടന്നതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദരാജ് ഒ പറഞ്ഞു.
ഇതോടെ ഏപ്രിൽ 21 മുതൽ പ്രദേശത്ത് കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് സുരക്ഷാ സേന ഒരു 303 റൈഫിൾ കണ്ടെടുത്തിട്ടുണ്ട്.