കളിസ്ഥലമില്ലാത്തത് പല നാട്ടിലെയുെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സാമൂഹികമായി ചിന്തിക്കുമ്പോൾ വയലും കുന്നും പാടവുമൊക്കെ വലിയ ലോബികൾ കയ്യടക്കുമ്പോൾ ജീവജാലങ്ങളുടെ ആവാസ വ്യവ്സ്ഥയ്ക്ക് മാത്രമല്ല ആ നാട്ടിലെ യൗവ്വനക്കാരുടെ ഇഷ്ടമേറിയ ഇടങ്ങൾ കൂടിയാണ് നഷ്ടമാകുന്നത്. വൈകുന്നേരം ഒരുമിച്ചിരുന്ന് സംസാരിക്കാൻ, ക്രിക്കറ്റ്, ഫുട്ബോൾ, കിളിത്തട്ട് തുടങ്ങിയവ കളിക്കാനും കളിസ്ഥലം പോലെയുള്ളവ വളരെ അത്യാവശ്യമാണ്.
ലഹരിയും അക്രമണ വാസനയും ഇന്നത്തെ തലമുറയിൽ വർധിക്കുന്നുവെന്ന് ആശങ്ക ഇന്ന് പങ്കുവെക്കുമ്പോൾ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് പരിശോധിക്കേണ്ടകുണ്ട്. കളിയിടങ്ങൾ പോലെയുള്ള ഇഷ്ടമേറിയ ഇടങ്ങൾ ഇല്ലാത്തത് തന്നെയാണ് അതിന് പ്രധാന കാരണം. കളിച്ചു നടക്കേണ്ട കാലത്ത കത്തിയും ഫോണും കയ്യിലേന്തുന്നത് കൊണ്ടാണ് ഇന്നത്തെ അസാധാരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കളിയിടമല്ലാത്ത ഒരിടത്ത് അതൊരെണ്ണം ക്രമീകരിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല. അതിനുള്ള സ്ഥലം, സാഹചര്യം, വിഭവശേഷി എന്നിവയാണ് പ്രധാനം.
ഈ വി്ഷയത്തിൽ പ്രതീക്ഷാ നിർഭരമായ ഒരു സംഭവം കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിൽ നിന്നുമാണ് വരുന്നത്. ഡിവൈഎഫ്ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ കളിയിടമൊരുക്കുന്നതിനായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത. വർഷങ്ങളായി നടത്തി വരുന്ന ടൂർണമെന്റിന്റെ ഏഴാം പതിപ്പിനാണ് ഇപ്പോൾ തുടക്കമായത്. ബാലുശ്ശേരി സച്ചിൻദേവാണ് ലീഗ് ഫുട്ബോൾ ഉദ്ഘാടനം ചെയ്തത്. കളിസ്ഥലം യഥാർഥ്യമാക്കാൻ പ്രായ, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു.
ഏഴു വയസ്സ് മുതൽ 60വയസ്സിന് മുകളിൽ ഉള്ളവർ വരെ വിവിധ പ്രായ വിഭാഗത്തിലായി ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. 9 വർഷമായി തുടർന്നുവരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലക്ഷ്യം ഈ വർഷത്തോടെ സാക്ഷാത്കരിക്കുമെന്നും, അടുത്ത വർഷം മുതൽ കോട്ടൂളിയുടെ പൊതു കളി സ്ഥലത്ത് ഈ ടൂർണമെന്റ് നടക്കുമെന്നും സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലീഗ് ഫുട്ബോൾ ടൂർണമെന്റിനൊപ്പം ലഹരിക്കെതിരെ ഫുട്ബോൾ ഉത്സവ് എന്ന പേരിൽ വിവിധ പരിപാടികൾ നടത്താനും മേഖലാ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.
content highlight: Kottooly Village story for Play ground