പാല്കാവ കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്! എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കറുവാപ്പട്ട – രണ്ടു കഷണം
- ഏലയ്ക്ക – 15
- ഗ്രാമ്പൂ – 10
- പാല് – അര ലീറ്റര്‍
- ചുക്കുപൊടി – ഒരു െചറിയ സ്പൂണ്‍
- വെള്ളക്കുരുമുളകുപൊടി – രണ്ടു വലിയ സ്പൂണ്‍
- കാപ്പിപ്പൊടി – 10 ഗ്രാം
- പഞ്ചസാര – മധുരത്തിനു പാകത്തിന്
- കണ്ടന്‍സ്ഡ് മില്‍ക്ക് – 100 മില്ലി
തയ്യാറാക്കുന്ന വിധം
അര ഗ്ലാസ് വെള്ളത്തില്‍ ഒന്നാമത്തെ േചരുവ ചേര്‍ത്തു തി ളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍ പാല് ചേര്‍ത്തു തിളപ്പിക്കണം. ഇതിലേക്കു മൂന്നാമത്തെ േചരുവ ചേര്‍ത്തിളക്കി നന്നായി തിളച്ചു തുടങ്ങുമ്പോള്‍ മധുരത്തിനു പാകത്തിനു പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്തു വിളമ്പാം.