പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയിൽ പ്രതികരിച്ച് ശശി തരൂർ എംപി. താനും ഇതാണ് ആഗ്രഹിച്ചതെന്നും അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാൻ കഴിയില്ലെന്നും സാരി തരൂർ പറഞ്ഞു. ഒരു തീവ്രവാദ ആക്രമണം കൂടി പ്രതീക്ഷിച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അത് നടക്കാതിരിക്കാനാണ് അവരുടെ ബെയ്സുകൾ നശിപ്പിച്ചത്. ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം ഉണ്ട്. രാജ്യത്തിനും സൈനിക നടപടിക്കും 100 % പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
ദീർഘയുദ്ധം ഭാരതം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. പാകിസ്ഥാൻ മറുപടി പറയുമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളും കരുതിയിരിക്കാൻ സർക്കാൻ പറഞ്ഞിട്ടുണ്ട്. യുദ്ധം വേണ്ടയെന്ന് എല്ലാ ഭാരതീയരും ആഗ്രഹിക്കുന്നു. പക്ഷെ തിരിച്ചടിച്ചാൽ നല്ല മറുപടി രാജ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തത് ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ചാണെന്നാണ് വിശദീകരിച്ചത്.