തിരുവനന്തപുരം : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാന്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്പോണ്‍സര്‍ ചെയ്ത പാകിസ്ഥാനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്നേഹമുള്ള എല്ലാവരും ഇന്ത്യ സേനയ്ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയെ അഭിനന്ദിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ ടൂറിസ്റ്റ്കള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ അക്രമണം നടത്തിയത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതായാണ് കരസേന നല്‍കുന്ന വിവരം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിലാണ് തിരിച്ചടി.