കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളുമായി ഗള്‍ഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇന്‍റര്‍നാഷണല്‍ റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ചു.
അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍ക്ക് പുറമെ ഈ പായ്ക്കുകളില്‍ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വാട്ട, സൗജന്യ ഔട്ട്ഗോയിംഗ് മിനിറ്റുകള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നു. ഉയര്‍ന്ന ഇന്‍റര്‍നാഷണല്‍ റോമിംഗ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഈ ദീര്‍ഘ കാലാവധിയുള്ള പ്ലാനുകള്‍ തീര്‍ത്ഥാടകര്‍ക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കണക്റ്റഡ് ആയിരിക്കാനും സഹായിക്കുന്നു.
പ്രീപെയ്ഡ് പായ്ക്കില്‍ 1199 രൂപയ്ക്ക് 20 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍, 2ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകള്‍, ഓരോ എസ്എംഎസിനും 15 രൂപയും, 2388 രൂപയ്ക്ക് 40 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍, 4ജിബി ഡാറ്റ, 300 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകള്‍, ഓരോ എസ്എംഎസിനും 15 രൂപയുമാണ്.
പോസ്റ്റ്പെയ്ഡിന്‍റെ 2500 രൂപയുടെ പായ്ക്കില്‍ 20 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍, 4ജിബി ഡാറ്റ, 500 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകള്‍, ഇന്‍കമ്മിംഗ് എസ്എംഎസും, 20 ഔട്ട്ഗോയിംഗ് എസ്എംഎസ് സൗജന്യം. പോസ്റ്റ്പെയ്ഡിന്‍റെ 4500 രൂപയുടെ പായ്ക്കില്‍ 40 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍, 8ജിബി ഡാറ്റ, 1000 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകള്‍, ഇന്‍കമിംഗ് എസ്എംഎസും 30 ഔട്ട്ഗോയിംഗ് എസ്എംഎസ് സൗജന്യം.
വി ഉപഭോക്താക്കളുടെ യാത്രാ ദൈര്‍ഘ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. കുറച്ച് ദിവസത്തേയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കായി 495 രൂപയ്ക്ക് 3 ദിവസത്തേയ്ക്ക് പരിമിതമായ ആനുകൂല്യങ്ങളോടെയും 749 രൂപയ്ക്ക് 1 ദിവസത്തെ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും വി ലഭ്യമാക്കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കാന്‍ സഹായിക്കുന്നു.
പ്രധാനപ്പെട്ട എല്ലാ ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍ പോലുള്ള മികച്ച ആനുകൂല്യങ്ങളുമായി അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏറ്റവും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വി നല്‍കുന്നു.