ചേരുവകൾ
പൊറോട്ട – 1 (ബാക്കിയുള്ളത് എത്രെയാണോ അത്രെ എടുക്കാം )
സവാള -1 എണ്ണം
പച്ചമുളക് -2 എണ്ണം
കറിവേപ്പില -2 തണ്ട്
ഇഞ്ചി -1/4 ഇഞ്ച് കഷ്ണം
മല്ലിയിലഅരിഞ്ഞത് -1 ടേബിൾ സ്പൂൺ
കടലമാവ് -1/2 കപ്പ്
കോൺ ഫ്ളോർ -1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
കാശ്മീരി മുളക് പൊടി -11/2 ടീസ്പൂൺ
കായപ്പൊടി -1/4 ടീസ്പൂൺ
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ആദ്യം പൊറോട്ട മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കുക അല്ലെങ്കിൽ കത്തി കൊണ്ട് ചെറുതായി അരിഞ്ഞെടുക്കാം.
2. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും പച്ചമുളക് അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും ഇഞ്ചി പൊടിയായി അരിഞ്ഞതും മല്ലിയിലയും കടലമാവും കോൺ ഫ്ലോറും ഉപ്പും കാശ്മീരി മുളക് പൊടിയും കായപ്പൊടിയും ചേർത്തു നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക .
3. നന്നായി കുഴച്ചെടുത്ത ശേഷം മാത്രം വെള്ളം ആവശ്യമാണെങ്കിൽ ചേർത്തു കൊടുക്കാം..ഉള്ളിയിൽ നിന്നൊക്കെ കുഴക്കുമ്പോൾ വെള്ളം ഇറങ്ങി വരും . പിന്നെ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഒക്കെ വെള്ളം മതിയാവും
4. ഇനി ഇതിൽ നിന്നും കുറേശെ എടുത്ത് നല്ല ചൂടായ എണ്ണയിലേക്കിട്ട് നന്നായി മൊരിഞ്ഞു വരുന്നത് വാരെ ഫ്രൈ ചെയ്തെടുക്കാം.പൊറോട്ട പക്കവട റെഡി