ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് പ്രതികരണവുമായി പഹൽഗാം ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച കുതിരക്കാരൻ സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ പിതാവ്. ‘ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട 26 പേരും ഇന്നു സമാധത്തോടെ വിശ്രമിക്കും’ – സയ്യിദ് ഹൈദർ ഷാ പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കി നൽകിയെന്ന് ആദിൽ ഹുസൈന്റെ സഹോദരൻ സയ്യിദ് നൗഷാദ് പറഞ്ഞു.
ഓപറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് പഹൽഗാം ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട . ഭീകരാക്രമണമുണ്ടായപ്പോൾ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പഹൽഗാമിലേക്ക് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദിൽ ഹുസൈൻ കൊല്ലപ്പെട്ടത്.
‘നഷ്ടപ്പെട്ട മകനു വേണ്ടിയുള്ള തിരിച്ചടി,പ്രതികാരം ചെയ്തതിൽ ഇന്ന് ഞാൻ വളരെ സന്തോഷിക്കുന്നു’യെന്നാണ് ആദിൽ ഹുസൈന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പ്രതികരിച്ചത്. ഇത്തരത്തിലൊരു സൈനിക നടപടിയെടുത്തതിന് സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുടുംബം നന്ദി പറഞ്ഞു. ‘