News

നമുക്കു വേണ്ടത് സോഫിയാ ഖുറേഷിയെയാണ് എബ്രഹാം ഖുറേഷിയെയല്ല: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നീളുന്നത് എമ്പുരാന്‍ സിനിമയിലെ കഥാപാത്രത്തിലേക്ക് ?

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സൈനിക നടപടിയെ കുറിച്ച് വിശദീകരിക്കാന്‍ ഇന്ത്യന്‍ ആര്‍മിയിലെ വനിത ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തതകര്‍ക്കു മുമ്പില്‍ എത്തുന്നത്. കേണല്‍ സോഫിയ ഖുറേഷിയും വ്യോമിക സിംഗും. അതില്‍ സോഫിയാ ഖുറേഷിയുടെ പേരുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച ഉയര്‍ന്നിരിക്കുന്നത്. അത് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, മോഹന്‍ലാല്‍ നായകനായ എമ്പുരാനുമായി ബന്ധപ്പെടുത്തിയാണ്. നമുക്കു വേണ്ടത് എബ്രഹാം ഖുറേഷിമാരെയല്ല, സോഫിയാ ഖുറേഷിമാരെയാണ് എന്നാണ്.

എമ്പുരാന്‍ സിനിമ റിലീസ് ചെയ്തതിനു ശേഷം അതിന്റെ തിരക്കഥ എഴുതിയ മുരളി ഗോപിയെയും സംവിധായകന്‍ പൃഥ്വി രാജിനെയും നായകന്‍ മോഹന്‍ ലാലിനെയും ബി.ജെ.പി പ്രവര്‍ത്തകരുടെ ഹിന്ദു വിശ്വാസികളും സോഷ്യല്‍ മീഡിയയില്‍ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. സിനിമയുടെ കഥ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തിയാണെന്നും, ഗോധ്ര സംഭവവുമായി ബന്ധപ്പെടുത്തിയുള്ളതുമാണെന്നായിരുന്നു ആക്ഷേപം. ഗുജറാത്ത് കലാപത്തില്‍ മരണപ്പെടുന്ന മുസ്ലീം വിഭാഗത്തിലെ ഒടുവിലത്തെ കണ്ണിയായി വരുന്ന പൃഥ്വിരാജിനെ പകരം വീട്ടാന്‍ സഹായം നല്‍കുന്ന വ്യക്തിയായിട്ടാണ് മോഹല്‍ലാലിന്റെ കഥാപാത്രമായ എബ്രഹാം ഖുറേഷി വരുന്നത്.

എന്നാല്‍, ഗുജറാത്ത് കലാപം ശരിയായ രീതിയിലല്ല കാണിച്ചിരിക്കുന്നതെന്നു കാട്ടിയാണ് ഹിന്ദുക്കള്‍ രംഗത്തിറങ്ങിയത്. സിനമയ്ക്കെതിരേ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ മുഴുവന്‍ വ്യാപിച്ചതിനു പിന്നാലെ സിനിമയുടെ 17 ഭാഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നു. ഇതിനെ കോര്‍ത്തിണക്കിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പഹല്‍ഗാം കൂട്ടക്കൊലയില്‍ പകരം ചോദിച്ച ഇന്ത്യന്‍ ആര്‍മിയുടെ ശക്തയായ സൈനിക സോഫിയ ഖുറേഷിയെ മാതൃകയാക്കണമെന്നാണ് ചിലര്‍ പറയുന്നത്.