ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരം ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചേർത്തല കോടതിയാണ് നടന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ തസ്‌ലിമ സുൽത്താനയും (ക്രിസ്റ്റീന – 43) ശ്രീനാഥ് ഭാസിയുമായുള്ള വാട്സാപ് ചാറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിൽ പരിചയമുണ്ടെങ്കിലും ലഹരി ഇടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഇതേ കേസിൽ ചോദ്യം ചെയ്ത ശേഷമാണ് നടൻ ഷൈൻ ടോം ചാക്കോയെ എക്സൈസ് ലഹരി മോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.