പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലും (പിഒകെ) ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം, തങ്ങളുടെ സായുധ സേനയ്ക്ക് തിരിച്ചടിക്കാൻ അധികാരമുണ്ടെന്നാണ് പാകിസ്ഥാൻ പറഞ്ഞത്.
ഇന്ത്യയുടെ വ്യോമാക്രമണങ്ങൾക്ക് “സ്വയം പ്രതിരോധം” എന്ന നിലയിൽ മറുപടി നൽകാനുള്ള അവകാശം ) തന്റെ രാജ്യത്തിനുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയിലാണുള്ളത്.എന്നാൽ ഇന്ത്യയുടെ ആക്രമണത്തെ യാതൊരു പ്രകോപനവുമില്ലാതെയുള്ള ആക്രമണം എന്നാണ് പാക്കിസ്ഥാൻ പറയുന്നത്. മാത്രമല്ല ഇന്ത്യയ്ക്ക് നേരെ വിദ്വേഷ പ്രചരണവും കള്ള പ്രചരണവും നടത്തുന്നുമുണ്ട്.
ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട്, “പ്രകോപനമില്ലാതെയും ന്യായീകരിക്കാതെയുമുള്ള ആക്രമണങ്ങൾ” എന്നാണ് അയൽരാജ്യം വിശേഷിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പാകിസ്ഥാൻ സിവിലിയന്മാരെ മനഃപൂർവ്വം ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപണവും ഉന്നയിച്ചു. എന്നാൽ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും കേന്ദ്രീകൃതവും അളക്കപ്പെട്ടതും സ്വഭാവത്തിൽ തീവ്രമല്ലാത്തതുമായ ആക്രമണങ്ങളാണ് നടന്നതെന്നും ഇന്ത്യ വ്യക്തമാക്കിയതാണ്.തങ്ങളുടെ പ്രദേശത്ത് തീവ്രവാദ ക്യാമ്പുകൾ ഉണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങൾ പാകിസ്ഥാൻ ശക്തമായി നിരസിച്ചു. ഇത് പാക്കിസ്ഥാന് ഭീകരപ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ 26 സാധാരണക്കാർ, പ്രധാനമായും ഹിന്ദു പുരുഷന്മാർ, കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തിന് പിന്നിൽ ഇസ്ലാമാബാദാണെന്ന് ന്യൂഡൽഹി കുറ്റപ്പെടുത്തി. ഇത് നിരവധി ഭീഷണികൾക്കും നയതന്ത്ര നടപടികൾക്കും കാരണമായി.എന്നാൽ ആരോപണങ്ങൾ പാകിസ്ഥാൻ തള്ളിക്കളഞ്ഞു, സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഇന്ത്യ സാധുക്കളെ അക്രമിച്ചുവെന്ന് അവകാശപ്പെട്ട പാക്കിസ്ഥാൻ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ സൈന്യം കനത്ത പീരങ്കി, മോർട്ടാർ ഷെല്ലാക്രമണം നടത്തി.