ഇന്ത്യ കൊന്നത് 26 പേരെയാണെന്ന് പാക്ക് പ്രധാനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും കൊല്ലപ്പെട്ട കൊടും ഭീകരരുടെ കാര്യം മിണ്ടുന്നില്ല. ഭീകരരെ പാലുട്ടി വളർത്തുന്ന പാക്കിസ്ഥാന് അത് പറയാൻ ബുദ്ധിമുട്ട് കാണും. ലോകത്തോട് തീവ്രവാദ ബന്ധമില്ലെന്ന് വിളിച്ച് പറയുന്ന പാക്കിസ്ഥാന് എങ്ങനെ പറയാൻ കഴിയും തങ്ങളുടെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തെന്ന്.
25 മിനുട്ട് മാത്രം നീണ്ടുനിന്ന ആക്രമണത്തിൽ 26 പേർ മരിച്ചെന്നും 46 പേർക്ക് പരുക്കേറ്റുവെന്നുമാണ് പാക്കിസ്ഥാന്റെ സ്ഥിരീകരണം.എന്നാൽ 90 പേരെങ്കിലും മരിച്ചെന്നും അതിൽ പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നുമുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
ഒരിക്കലും തീവ്രവാദ ബന്ധം സമ്മതിക്കാത്ത പാക്കിസ്ഥാൻ പഹൽഗാം ആക്രമണത്തിലും അതേ നിലപാടാണ് കൈകൊണ്ടത്.എന്നാൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സായുധ സേനയിലെ മുതിർന്ന വനിതാ ഓഫീസിസർമാരും ഇന്ന് നടത്തിയ വാർത്താ സമ്മേളനം ഈ നുണയെ അടപടലം പൊളിച്ചുകയ്യിൽ കൊടുത്തു.
മുഹമ്മദ്, ലഷ്കർ ഇ തോയിബ, ഹിസ്ബുൾ മുജാഹിദീൻ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യവും സൂക്ഷ്മവുമായ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സേന അവ തകർത്ത ശേഷമുള്ള ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിലൂടെ അവർ ലോകത്തിനു മുന്നിൽ തെളിവായി സമർപ്പിച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും തകര്‍ത്തിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
മാത്രമല്ല, ഭീകരർ മരിച്ച് വീണപ്പോൾ പാക്ക് സൈന്യത്തിന് നൊന്തു.കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാകിസ്താന്‍ സൈനികരും ഐഎസ്‌ഐ ഏജന്‍റുമാരും പങ്കേടുത്തത് അതിന് തെളിവാണ്.ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഭീകരവാദിയായ ഹാഫിസ് അബ്ദുല്‍ റഊഫാണ് മുരിഡ്‌കെയിലെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്‌കാര ചടങ്ങില്‍ പാകിസ്താന്‍ സൈനികര്‍, പൊലീസ്, സിവില്‍ ഉദ്യോഗസ്ഥര്‍, നിരോധിക്കപ്പെട്ട ഹാഫിസ് സയീദിന്റെ ജമാഅത്ത്-ഉദ്-ദവാ യിലെ അംഗങ്ങളും പങ്കെടുക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഖരി അബ്ദുല്‍ മാലിക്, ഖാലിദ്, മുദാസ്സിര്‍ എന്നിവര്‍ ജെയുഡി അംഗങ്ങളാണെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐ ഏജന്റുമാരും പാക് പൊലീസും പങ്കെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.