കൊച്ചി: അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സോംബി-അക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘വല’. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ കിടിലൻ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം.’ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് ശേഷം, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ.ബി. ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘വല’. ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്.
മലയാള സിനിമയിലെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയസിനിമയുടെ ആദ്യ അപ്ഡേഷന്‍ എത്തി. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്ക്ക് ശേഷം വന്‍ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് ആദ്യ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.
പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ.ആര്‍ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. ഗഗാനചാരിയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന അനാര്‍ക്കലി മരയ്ക്കാറിന്‍റെ കഥാപാത്രം ടീസറിലുണ്ട്. ജഗതിയുടെ ശബ്ദം തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘അനിയാ നില്‍’ എന്ന ഡയലോഗോടെ ടീസറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ജഗതിയുടെ ശബ്ദമാണ്.
ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.
ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ഇത് നല്‍കിയ സൂചന.
അണ്ടർഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.