Kerala

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

കൽപ്പറ്റ: വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. മാനന്തവാടി കമ്പനാട്ടുകുന്ന് ബേബി(63)ആണ് കൊല്ലപ്പെട്ടത്. മകൻ റോബിനെ(37) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ബേബിയെ കണ്ടത്.

ഇന്നലെ റോബിൻ വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് പ്രകോപനമുണ്ടായി. ഇതിൽ പ്രകോപിതനായ റോബിൻ അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ബേബി എത്തിയത്. ആക്രമണത്തിൽ ബേബിക്ക് നെഞ്ചിൽ ആഴത്തിൽ വെട്ടേറ്റു. ​ഗുരുതരമായി പരുക്കേറ്റ ബേബിയ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.