ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോര്‍ വിമാനത്താവളത്തിന് സമീപമുള്ള വാൾട്ടൺ എയർഫീൽഡിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി്യാ്യ് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തില്‍ സ്‌ഫോടനശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തുടർച്ചയായി സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ലാഹോറിലെ വാൾട്ടൺ റോഡിൽ സൈറണുകൾ മുഴങ്ങി. ലാഹോറിലെ നാവിക സേന കോളജിൽ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിൽ ഒന്നിലധികം സ്‌ഫോടനങ്ങളെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ നഗരത്തില്‍ സ്‌ഫോടനശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.